Breaking...

9/recent/ticker-posts

Header Ads Widget

നാഥനില്ല കളരിയായി ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍



ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ നാഥനില്ല കളരിയായി മാറുന്നു. ബസ് സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പോലും  ഇവിടെ ഉദ്യോഗസ്ഥര്‍ ഇല്ല. സ്റ്റേഷന്‍ മാസ്റ്റര്‍ അവധിയെടുത്തതോടെയാണ് ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ അടഞ്ഞത്. ബസ് സ്റ്റേഷനിലെ  ടോയ്‌ലറ്റുകളും ഇതോടെ അടഞ്ഞ കിടക്കുകയാണ്. ഇത് ദീര്‍ഘദൂര യാത്രക്കാരെയും വിഷമത്തില്‍ ആക്കുന്നു. ബസ് സ്റ്റേഷനിലേക്ക്  എത്തുന്ന കെഎസ്ആര്‍ടിസി ഷട്ടില്‍ സര്‍വീസ് വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പോലും വിശ്രമിക്കാന്‍ ഇവിടെ ഇടമില്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഇവിടെ അനുഭവപ്പെടുന്നത്. ഡ്രൈവര്‍മാര്‍ സമീപത്തെ പാര്‍ട്ടി ഓഫീസ് വരാന്തയില്‍ അഭയം തേടേണ്ട ഗതികേടിലുമാണ്. ബസ് സ്റ്റേഷന്റെ ഉള്ളിലൂടെ മറ്റു വാഹനങ്ങള്‍ തലങ്ങും വിലങ്ങും  കയറി ഓടുന്നത് യാത്രക്കാരെ വിഷമിപ്പക്കുകയാണ്.




Post a Comment

0 Comments