ഏറ്റുമാനൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.വികലാംഗ കോര്‍പ്പറേഷന്റെ സഹായത്തോടെ ഏറ്റുമാനൂര്‍ ക്രിസ്തുരാജ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടന്നത്. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് നിര്‍വ്വഹിച്ചു. നഗരസഭ പരിധിയിലെ 35 വാര്‍ഡുകളില്‍ നിന്നുള്ള ഭിന്നശേഷിക്കാര്‍ക്കായുള്ള സഹായ ഉപകരണങ്ങള്‍, പരിശോധന ക്യാമ്പില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്ക് നല്‍കും. നഗരസഭ ക്ഷേമകാര്യ സമിതി അധ്യക്ഷ വിജി ചാവറ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ തങ്കച്ചന്‍ കോണിക്കല്‍, പ്രിയ സജീവ്, മഞ്ജു അലോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 2022 - 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടമായി 2 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളാണ് നല്‍കുന്നത്.
0 Comments