Breaking...

9/recent/ticker-posts

Header Ads Widget

യാത്രക്കാരന്റെ കൈ ഡോറിനിടയില്‍ കുരുങ്ങി



ബസ്സിനുള്ളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയില്‍  യാത്രക്കാരന്റെ കൈ ഡോറിനിടയില്‍ കുരുങ്ങി . ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം. ഡ്രൈവര്‍ നിയന്ത്രിക്കുന്ന ഹൈഡ്രോളിക് സംവിധാനത്തിലുള്ള ഡോറിനിടയിലാണ് അന്യസംസ്ഥാന തൊഴിലാളിയുടെ കൈക്കുരുങ്ങിയത്. സംഭവം കണ്ടുനിന്ന യാത്രക്കാര്‍ ഉറക്കെ ശബ്ദം ഉണ്ടാക്കി  ബഹളം വച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനം പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ദുരന്തം ഒഴിവായി. ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റേഷനില്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതുമൂലം പല പ്രതിസന്ധികളും യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്നതായും  ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.




Post a Comment

0 Comments