Breaking...

9/recent/ticker-posts

Header Ads Widget

ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 6 പേര്‍ അറസ്റ്റില്‍



ഹോട്ടലില്‍ നിന്നും ലഭിച്ച മീന്‍കറിയില്‍ മീനിന്റെ വലിപ്പം കുറഞ്ഞെന്നാരോപിച്ച് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 6 പേര്‍ അറസ്റ്റില്‍. കൊല്ലം നെടുമണ്‍ കുരുണ്ടിവിള പ്രദീഷ് മോഹന്‍ദാസ്, കൊല്ലം നെടുപന ഭാഗത്ത് സഞ്ജു.എസ്, മഹേഷ് ലാല്‍, അഭിഷേക്, കൊല്ലം നല്ലിള ഭാഗത്ത് അഭയ് രാജ്, അമല്‍ ജെ കുമാര്‍  എന്നിവരെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇളങ്ങുളം ഭാഗത്ത് ഉള്ള ഹോട്ടലില്‍ ജോലി ചെയ്യുന്ന മധു കുമാര്‍   എന്നയാളെയാണ് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഹോട്ടലില്‍ ഇവര്‍  ഉച്ച ഭക്ഷണം കഴിച്ചതിനുശേഷം പുറത്തിറങ്ങി വീണ്ടും ഹോട്ടലില്‍ കയറി ഊണിന് കറിയായി നല്‍കിയ മീനിന്റെ വലിപ്പം കുറവാണെന്നും, കറിയിലെ ചാറ് കുറഞ്ഞുപോയി എന്നും പറഞ്ഞുകൊണ്ട്  മധു കുമാറിനെ ചീത്ത വിളിക്കുകയും, മര്‍ദ്ദിക്കുകയും കരിങ്കല്ലു കൊണ്ട് ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. പൊന്‍കുന്നം സ്റ്റേഷന്‍ എസ്.എച്ച്.ഓ രാജേഷ് എന്‍, എസ്.ഐ മാരായ റെജിലാല്‍ കെ.ആര്‍, അംസു പി.എസ്, സി.പി.ഓ  വിനീത് ആര്‍. നായര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments