കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേര്‍പ്പുങ്കല്‍ ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ ഹോളി ക്രോസ്സ് കോളേജും സംയുക്തമായി വിവിധ മേഖലകളിലെ ഇരുപതില്‍ പരം കമ്പനികളിലെ നിരവധി ഒഴിവുകളിലേക്ക് മാര്‍ച്ച് 4 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ദിശ 2023 എന്ന പേരില്‍ കോളേജില്‍ വെച്ച് ജോബ് ഫെയര്‍ നടത്തും. ഏതു ജില്ലകളില്‍ നിന്നുമുള്ള പത്താം ക്ലാസ്സ് യോഗ്യത മുതലുള്ളവര്‍ക്കു പങ്കെടുക്കാം. പ്രായപരിധി 18 വയസ്സ് മുതല്‍ 35 വയസ്സ് വരെ. പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും നിരവധി തൊഴില്‍ അവസരങ്ങളാണ് ദിശ 2023 തൊഴില്‍ മേളയിയിലുള്ളത്. പ്രമുഖ കമ്പനികള്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴിയുടെ അധ്യക്ഷയില്‍ കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു മേള ഉത്ഘാടനം ചെയ്യും. കോളേജ് ബര്‍സാര്‍ ഫാ. റോയ് മലമാക്കല്‍, കമ്പ്യൂട്ടര്‍ വിഭാഗം മേധാവിയും കോളേജ് പ്ലേസ്‌മെന്റ് ഓഫീസറും ആയ ബിനു എം ബി, എച്ച് ആര്‍ മാനേജര്‍ അനിറ്റ് ജോസ്, എന്നിവര്‍ തൊഴില്‍മേളയെ കുറിച്ച് വിശദീകരിച്ചു
0 Comments