Breaking...

9/recent/ticker-posts

Header Ads Widget

റബ്ബര്‍ വെട്ടിമാറ്റി ഒന്നര ഏക്കര്‍ പുരയിടത്തില്‍ പ്ലാവ് കൃഷി നടത്തി യുവ കര്‍ഷകന്‍



റബ്ബര്‍ വെട്ടിമാറ്റി ഒന്നര ഏക്കര്‍ പുരയിടത്തില്‍ പ്ലാവ് കൃഷി നടത്തിയ യുവ കര്‍ഷകന്‍ മികച്ച വിളവു നേടാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ്.  പെരുവയില്‍ ഏദന്‍സ് ബേക്കറി നടത്തുന്ന കുന്നപ്പിള്ളി സ്വദേശി  നെല്ലിക്കുന്നേല്‍ റെജിയാണ് 140 പ്ലാവുകള്‍ വളര്‍ത്തിയെടുത്ത്  മികച്ച വിളവ് നേടിയത്. പ്ലാവ് കൂടാതെ പൈനാപ്പിള്‍, നാരകം, കറിവേപ്പില, റമ്പൂട്ടാന്‍, കപ്പളം, പേര, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും ഇതിനോടൊപ്പം കൃഷി ചെയ്തിട്ടുണ്ട്. 2019-ലെ ലോക് ഡൗണ്‍ കാലത്താണ് തന്റെ പുരയിടത്തിലെ റബര്‍ വെട്ടിമാറ്റി മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്‌നാം എര്‍ളി ഇനത്തില്‍പ്പെട്ട പ്ലാവ് നട്ട് പരിപാലിച്ചത്. നല്ല രീതിയില്‍ പരിചരണം നടത്തിയതിനാല്‍ രണ്ടര വര്‍ഷം കൊണ്ട് തന്നെ, പ്ലാവ് എല്ലാം കായ്ച്ചു തുടങ്ങി. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് ചക്കക്ക് നല്ല വില കിട്ടുന്നത്. പൂര്‍ണ്ണമായും ജൈവവളങ്ങളാണ് ഉപയോഗിക്കുന്നത്. 5 മുതല്‍ 12 കിലോ വരെ തൂക്കമുള്ള ചക്കകളാണ് കൂടുതലും ലഭ്യമാക്കുന്നത്. ഈ വര്‍ഷം 140 പ്ലാവില്‍ നിന്നും ഒരുലക്ഷത്തിലധികം രൂപയ്ക്കാണ് റെജി ചക്ക വിറ്റത്. തുടക്കത്തില്‍ കിലോയ്ക്ക് 70 രൂപയായിരുന്നു വില. ഇപ്പോള്‍ നാട്ടില്‍ ചക്ക സുലഭമായതോടെ 50 രൂപയാണ് വില.





Post a Comment

0 Comments