കാളികാവ് ശ്രീ ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കൊടിയേറ്റ് നടന്നു. ക്ഷേത്രം തന്ത്രി കുമരകം എം എന്‍ ഗോപാലന്‍ തന്ത്രി, മേല്‍ശാന്തി ടി. കെ. സന്ദീപ് ശാന്തി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. നൂറുകണക്കിന് ഭക്തര്‍ കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുത്തു. ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണന്‍, സെക്രട്ടറി കെ. പി. വിജയന്‍, വൈസ് പ്രസിഡന്റ് ഇന്‍ ചാര്‍ജ് പി എന്‍ തമ്പി, ദേവസ്വം എക്‌സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങള്‍, കളത്തൂര്‍, കുറവിലങ്ങാട്, കാളികാവ്, ഇലക്കാട് എസ് എന്‍ ഡി പി ശാഖ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഉത്സവത്തിന്റെ രണ്ടാം ദിവസത്തില്‍ രാവിലെ 8.30 ന് ശ്രീഭൂതബലി, ശ്രീബലി, 9 ന് നവകം, പഞ്ചഗവ്യം, 10 ന് കലശാഭിഷേകം, വൈകിട്ട് 6 ന് കാഴ്ച ശ്രീബലി തുടങ്ങിയ ചടങ്ങുകള്‍ നടന്നു.
0 Comments