Breaking...

9/recent/ticker-posts

Header Ads Widget

കട്ടച്ചിറ ശ്രീ ഭദ്രകാളിക്കാവ് ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് തുടക്കമായി



കട്ടച്ചിറ ശ്രീ ഭദ്രകാളിക്കാവ്  ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കാര്‍ത്തിക പൊങ്കാല സമര്‍പ്പണത്തോടെ തുടക്കമായി. ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാര ജേതാവ് ഷീല റാണി ഭദ്രദീപ പ്രകാശനം നടത്തിയാണ് കാര്‍ത്തിക പൊങ്കാല ഉദ്ഘാടനം നിര്‍വഹിച്ചത്. പുലര്‍ച്ചെ ഗണപതിഹോമവും ദേവി ഭാഗവത പാരായണം, ഭാഗവത പാരായണം, പ്രഭാത പൂജ എന്നിവ നടന്നു. കട്ടച്ചിറ ശ്രീഭദ്ര ഭജന സമിതിയുടെ ഭജന്‍സ്, പ്രസാദമൂട്ട് എന്നിവയും ഉണ്ടായിരുന്നു. 26, 27, 28 തീയതികളില്‍ നടക്കുന്ന  ഉത്സവാഘോഷങ്ങളുടെ രണ്ടാം ദിനത്തില്‍ ഗണപതി ഹോമം, നാരായണീയ പാരായണം, വൈകിട്ട് 7. 30ന് കളമെഴുത്തും പാട്ടും തുടര്‍ന്ന് തിരുവാതിര, മോഹിനിയാട്ടം, ഗരുഡന്‍ പറവ എന്നിവ നടക്കും.  മൂന്നാം ഉത്സവ നാളില്‍ ദര്‍ശന പ്രാധാന്യമേറിയ കലശം എഴുന്നള്ളിപ്പ്, പ്രസന്ന പൂജ, സോപാനസംഗീതം,  വിഷ്ണു സഹസ്രനാമ അര്‍ച്ചന,ര ാത്രി ഏഴിന് ദേശ താല്‍പ്പൊലി പുറപ്പാട്, 8:20ന് താലപ്പൊലി വരവേല്‍പ്പ്, മഹാപ്രസാദ് ഊട്ട് എന്നിവ നടക്കും. തുടര്‍ന്ന് നടക്കുന്ന ആദരിക്കല്‍ ചടങ്ങിലും സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങിലും ചികിത്സാസഹായ വിതരണ ചടങ്ങിലും മന്ത്രി വി എന്‍ വാസവന്‍ മുഖ്യ അതിഥിയാകും.




Post a Comment

0 Comments