കിടങ്ങൂര്‍ ഗവ. എല്‍പിജി സ്‌കൂളിന്റെ 111മത് വാര്‍ഷിക ആഘോഷം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെജി വിജയന്‍ അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പിടി സനല്‍കുമാര്‍ എന്‍ഡോവ്‌മെന്റ് വിതരണം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ എഇഒ ശ്രീജ സി ഗോപാല്‍ ശാസ്‌ത്രോല്‍സവ കലോല്‍സവ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മോഡുലാര്‍ ടോയ്‌ലെന്റ്‌റിന്റെ ഉദ്ഘാടനവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടക്കല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമന, ഹെഡ്മിസ്ട്രസ് ജിജി മാത്യു, സാലിമ്മ മാത്യു, സുജ എം, രാധാകൃഷ്ണ കുറുപ്പ്, അലീഷ് കെ , ബിന്‍സി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
0 Comments