Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാരിന് പൂമാല അണിയിക്കാന്‍ തയ്യാറാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍



ഇടതു സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നടന്ന പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറിയെക്കുറിച്ചും, പിപിഇ കിറ്റ്  അഴിമതിയെക്കുറിച്ചും , ലൈഫ് മിഷന്‍ അഴിമതിയെക്കുറിച്ചും  വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടാല്‍  സര്‍ക്കാരിന് പൂമാല അണിയിക്കാന്‍  തയ്യാറാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസ് കടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍,  ബഡ്ജറ്റിലെ അധിക നികുതികള്‍ പിന്‍വലിക്കണമെന്നും, കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പള്ളി ജംഗ്ഷനില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളാ കോണ്‍ഗ്രസ് കടനാട് മണ്ഡലം പ്രസിഡണ്ട് മത്തച്ചന്‍ അരീപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ  സന്തോഷ് കാവുകാട്ട്, മൈക്കിള്‍ പുല്ലുമാക്കല്‍, കേരളാ കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ജോര്‍ജ് പുളിങ്കാട്, പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയംഗം ജോസ് വടക്കേക്കര, കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ കോലടി, കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാജന്‍ കുളങ്ങര, റിത്താമ്മ ജോര്‍ജ്, ഷാജി പുളിക്കല്‍, പി.റ്റി.തോമസ് പൂവത്തുങ്കല്‍, ചെറിയാന്‍ മണ്ണാറകത്ത്, ബേബി പാലിയകുന്നേല്‍, അഖില്‍ ഇല്ലിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments