കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 115 -ാമത് വാര്‍ഷികാഘോഷം നടന്നു. പൊതുസമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അനുഗഹ പ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും കോട്ടയം അതിരൂപത കോര്‍പറേറ്റ് എജ്യൂക്കേഷനല്‍ ഏജന്‍സി സെകട്ടറി റവ: ഡോ.തോമസ് പുതിയ കുന്നേല്‍ നിര്‍വഹിച്ചു. കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് നെടുങ്ങാട്ട് അധ്യക്ഷനായിരുന്നു. രഞ്ജി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ്, ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ജേതാവ് ഷീലാ റാണി , സംഗീതപ്രതിഭ അല്‍ഫോന്‍സ എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, പഞ്ചായത്ത് പ്രസിഡന്റ ബോബി മാത്യു, പിടിഎം പ്രസിഡന്റ് ഫിലിപ് കൂടത്തിനാല്‍, സുജി തോമസ്, സോജന്‍ കെ.സി, ആഷ്‌ലി ടോമി, ചിഞ്ചു ജോബി, പ്രിന്‍സിപ്പല്‍ ബിനോയ് , ഹെഡ്മാസ്റ്റര്‍ എബി കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ദീര്‍ഘകാലത്ത സേവനത്തിനു ശേഷം വിരമിക്കുന്ന കെ.റ്റി ചാക്കോ, ജയ്‌മോള്‍ ജോസഫ്, ജോസ് പി.പി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. സ്‌കോളര്‍ഷിപ് വിതരണവും, കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
0 Comments