കിടങ്ങൂര്‍ ഉത്സവാഘോഷനിറവില്‍. ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങളുടെ കൊടിയേറ്റ് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ രാത്രി 9 ന് നടക്കും. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട കെടങ്ങശ്ശേരി തരണനല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി സുബ്രഹ്‌മണ്യന്‍ വിശാഖിന്റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന കൊടിയേറ്റിനു മുന്നോടിയായി രാവിലെ കൊടിക്കൂറ, കൊടിക്കയര്‍ സമര്‍പ്പണം നടന്നു. ചെങ്ങളം വടക്കത്ത് ഇല്ലത്ത് ഗണപതി നമ്പൂതിരിയാണ് കൊടിയേറ്റിനുള്ള കൊടിക്കൂറ തയ്യാറാക്കിയത്. കിടങ്ങൂര്‍ സൗത്ത് പുന്നവേലില്‍ ഗോപാലകൃഷ്ണന്‍ നായര്‍ കൊടിക്കൂറയും കൊടിക്കയറും സമര്‍പ്പിച്ചു. രാവിലെ 9 ന് നടന്ന ചടങ്ങില്‍ ദേവസ്വം ഭാരവാഹികള്‍ കൊടിക്കുയും കൊടിക്കയറും ഏറ്റുവാങ്ങി. ക്ഷേത്രത്തില്‍ രാവിലെ പന്തീരടി പൂജ പഞ്ചവിംശതി കലശം വടക്കും തേവര്‍ക്ക് കളഭാഭിഷേകം എന്നിവയും നടന്നു. മാര്‍ച്ച് 3 ആറാം തിരുവുത്സവദിനത്തില്‍ കട്ടച്ചിറകാവടി ഘോഷയാത്ര നടക്കും. മാര്‍ച്ച് 6 ന് ഒന്‍പതാം ഉത്സവ ദിനത്തില്‍ കിടങ്ങൂര്‍ പൂര പ്രപഞ്ചത്തില്‍ പഞ്ചാരിമേളം ,പാണ്ടിമേളം, കുടമാറ്റം തുടങ്ങിയവ നടക്കും. മാര്‍ച്ച് 7 ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും
0 Comments