ചങ്ങനാശ്ശേരിയില്‍ കെ.എസ്.ആര്‍.റ്റി.സി ബസ് ഡ്രൈവറെ ആക്രമിച്ച കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവാക്കള്‍ സഞ്ചരിച്ചിരുന്ന BMW കാറിന് കെ.എസ്.ആര്‍.റ്റി.സി ബസ് ഡ്രൈവര്‍ സൈഡ് കൊടുത്തില്ല എന്നു പറഞ്ഞ് ബസ് ചങ്ങനാശ്ശേരി കെഎസ്ആര്‍ റ്റി.സി സ്റ്റാന്‍ഡിനു മുന്‍വശം നിര്‍ത്തി ആളുകളെ ഇറക്കിയ സമയം ബസിനെ പിന്തുടര്‍ന്നെത്തിയ യുവാക്കള്‍ ഡ്രൈവറെ ചീത്ത വിളിക്കുകയും,അടിക്കുകയും ബസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയുമായിരുന്നു. ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉടന്‍തന്നെ യുവാക്കളെ പിടികൂടുകയുമായിരുന്നു. ഇവര്‍ക്കെതിരെ ഡ്രൈവറെ ആക്രമിച്ച കേസും, കൂടാതെ കെ.എസ്.ആര്‍.റ്റി.സി ബസിന് കേടുപാട് വരുത്തിയതിനാല്‍ പൊതുമുതല്‍ നശിപ്പിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
0 Comments