കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അയര്‍ക്കുന്നം സബ് ട്രഷറിക്ക് മുന്നില്‍ സത്യഗ്രഹ സമരം നടത്തി. പെന്‍ഷന്‍ ശമ്പള പരിഷ്‌കരണ തുക ഉടന്‍ നല്‍കുക, ക്ഷാമാശ്വാസ കുടിശിക ഉടന്‍ വിതരണം ചെയ്യുക, മെഡിസെപ്പ് അപാകതകള്‍ പരിഷ്‌കരിച്ച് ഉടന്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സത്യഗ്രഹ സമരം. പ്രതിഷേധ സമരം അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പി. കെ. മണിലാല്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് എം. എസ്. വിജയന്‍ അധ്യക്ഷനായിരുന്നു. ജെയിംസ് കുന്നപ്പള്ളി, ഏബ്രഹാം ഫിലിപ്പ്, കെ.പി.മാത്യു, സുരേഷ് രാജു, മറിയാമ്മ ജോര്‍ജുകുട്ടി, പി എം രാജു, എ.എബ്രഹാം, പിസി തോമസ്, ജോസ് ലിറ്റ്‌സണ്‍, ഇ.എം സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments