കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ മീനച്ചില്‍ താലൂക്ക് കണ്‍വെന്‍ഷനും അവാര്‍ഡ് വിതരണവും പാലായില്‍ നടന്നു. മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം നഗരസഭ അധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പിജി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എന്‍ ദേവരാജന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഒ എം ജോണ്‍ സംഘടനാ വിശദീകരണവും സഹായ വിതരണവും നടത്തി. ജില്ലാ ജോയിന്‍ സെക്രട്ടറി എന്‍ സുകുമാരന്‍ എസ്എസ്എല്‍സി ക്യാഷ് അവാര്‍ഡ് വിതരണം നടത്തി. താലൂക്ക് സെക്രട്ടറി ടി ഡി ബാബു, താലൂക്ക് ഖജാന്‍ജി കെ കെ വിജയമ്മ, സിന്ധു പി വി, ത്രേസ്യാമ്മ ജെയിംസ,് ലില്ലിക്കുട്ടി ജോസ് , വത്സമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments