മാഞ്ഞൂരില്‍ കോടികള്‍ മുടക്കി നൂതന സംരംഭമാരംഭിക്കാന്‍ മുന്നോട്ടുവന്ന വിദേശമലയാളിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി പരാതി. മാഞ്ഞൂരിലെ ഹെല്‍ത്ത് ആന്റ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനെതിരെ ചില കേന്ദ്രങ്ങള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളുയര്‍ത്തുകയാണെന്നാണ് ആക്ഷേപം. ഭൂമി നിരപ്പാക്കുമ്പോള്‍ മാഞ്ഞൂര്‍ ഗവ എല്‍.പി സ്‌കൂള്‍ കോമ്പൗണ്ടിന്റെ കല്‍ക്കെട്ടിന് ബലക്ഷയമുണ്ടാകുമെന്ന പരാതി ശരിയല്ലെന്ന് പ്രവാസി മലയാളി സംരംഭകനായ ഷാജി മോന്‍ ജോര്‍ജ് പറഞ്ഞു.
0 Comments