മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില് വിതരണം ചെയ്തു. വിതരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന് നിര്‍വഹിച്ചു. 133 വയോജനങ്ങള്‍ക്കാണ് കട്ടിലുകള്‍ നല്‍കിയത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു കൊണ്ടൂക്കാല, മെമ്പര്‍മാരായ ആന്‍സി സിബി, ലിസി ജോസ്, പ്രത്യുഷാ സുര, അനിയമ്മ ജോയ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഗൗരി പ്രിയ, അങ്കണവാടി ലീഡര്‍ ജോസി മാത്യു, അംഗനവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു.
0 Comments