Breaking...

9/recent/ticker-posts

Header Ads Widget

എംഡി സി എം എസ് ഹൈസ്‌കൂള്‍ 73 - മത് വാര്‍ഷികവും രക്ഷാകര്‍തൃ സമ്മേളനവും



ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്‌കൂള്‍ 73 - മത് വാര്‍ഷികവും  രക്ഷാകര്‍തൃ സമ്മേളനവും നടന്നു. കോട്ടയം ജില്ലാപഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ് വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.റ്റി.എ. പ്രസിഡന്റ്  സുനില്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.  സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ റവ. ലൗസണ്‍ ജോര്‍ജ് അനുഗ്രഹപ്രഭാഷണം നടത്തി. സിഎംഎസ് സ്‌കൂള്‍ കോര്‍പറേറ്റ് മാനേജര്‍ റിട്ട. എ.ഡി.പി.ഐ ജെസ്സി ജോസഫ് പ്രതിഭകള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം  ജെറ്റോ ജോസ് പടിഞ്ഞാറേ പീഠികയില്‍, മേലുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഡെന്‍സി ബിജു എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ചു. കുമാരി അരുണിമ സോണി ഒരുക്കിയ സംഗീത വിരുന്നും തുടര്‍ന്ന് നടന്നു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി. വടക്കേല്‍, ഈരാറ്റുപേട്ട  ബ്ലോക്ക് പഞ്ചായത്ത് അംഗം  മറിയാമ്മ ഫെര്‍ണാണ്ടസ്  ജെറ്റോ ജോസ് പടിഞ്ഞാറേ പീഠികയില്‍,  മേലുകാവ് ഗ്രാമപഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, അനുരാഗ് പാണ്ടിക്കാട്ട്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍  റ്റി. ജെ. ബെഞ്ചമിന്‍, മേലുകാവുമറ്റം സര്‍വ്വീസ് സഹകരണബാങ്ക് ബോര്‍ഡ് അംഗവും  ഒ.എസ്.എ പ്രസിഡന്റുമായ  സണ്ണി മാത്യു വടക്കേമുളഞ്ഞനാല്‍, സിബി മാത്യു പ്ലാത്തോട്ടം  ,പൂര്‍വ്വവിദ്യാര്‍ത്ഥി മനോജ് ടി ബഞ്ചമിന്‍, ഒ.എസ്.എ വൈസ് പ്രസിഡന്റ് ദീപമോള്‍ ജോര്‍ജ്, എം.പി.റ്റി.എ.പ്രസിഡന്റ് സിനി ടോമി ഹെഡ്മിസ്ട്രസ് മിനിമോള്‍ ഡാനിയേല്‍, സ്റ്റാഫ് സെക്രട്ടറി സൂസന്‍ വി.ജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.




Post a Comment

0 Comments