കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ശുഭ യാത്ര, സുരക്ഷിത യാത്ര എന്ന പരിപാടിയുടെ ഭാഗമായി കോട്ടയം എസ്. എച്ച്. മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ റെയില്‍വേ ജീവനക്കാരുടെയും, യാത്രകരുടെയും ആരോഗ്യ പരിശോധന നടത്തി. എസ്. എച്ച്. മെഡിക്കല്‍ സെന്ററിലെ ഫിസിഷ്യന്‍ ആയ ഡോക്ടര്‍ വിഷ്ണുവിന്റെ നേതൃത്വത്തില്‍ ആണ് ആരോഗ്യ പരിശോധനകള്‍ നടന്നത്. പരിപാടികളുടെ ഉല്‍ഘാടനം കോട്ടയം ചീഫ് ജൂഡിഷില്‍ മജിട്രേറ്റ് സുരേഷ് കുമാര്‍ ആര്‍ നിര്‍വഹിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ ബാബു തോമസ് അധ്യക്ഷത വഹിച്ചു. കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെജി പി ജോസഫ്, പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments