Breaking...

9/recent/ticker-posts

Header Ads Widget

മെഗാ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 12 ഞായറാഴ്ച



കിഴതടിയൂര്‍  സര്‍വീസ് സഹകരണ ബാങ്കിന്റെയും അമൃത ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ന്റെ യും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 12 ഞായറാഴ്ച ബാങ്ക് അങ്കണത്തില്‍  നടക്കുമെന്ന്  ബാങ്ക് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ ക്യാമ്പ് തികച്ചും സൗജന്യമായാണ് സംഘടിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ മുപ്പത് ഡോക്ടര്‍മാരുടെയും 50 ല്‍ പരം ടെക്‌നീഷ്യന്‍മാരുടെയും സേവനം ക്യാമ്പില്‍ ലഭ്യമാണ്. ജനറല്‍  മെഡിസിന്‍, പള്‍മണോളജി , ശിശു രോഗം, നേത്ര രോഗം, ഡന്റല്‍, ENT, കാര്‍ഡിയോളജി വിഭാഗങ്ങളില്‍ പരിശോധനകള്‍ നടത്തും. രോഗനിര്‍ണയത്തിനായുള്ള ലാബ് ടെസ്റ്റുകള്‍, കേള്‍വി പരിശോധന, Pft, X.Ray, ecg, usg scan, mammogram പരിശോധനകള്‍, കൂടാതെ രോഗ ചികിത്സയുടെ ഭാഗ്രമായുള്ള മരുന്നുകളും തികച്ചും സൗജന്യമാണ്. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികളിലെ ഹൃദ്രോഗം, മുച്ചുണ്ട്, മുറി അണ്ണാക്ക്, മുതിര്‍ന്നവരിലെ തിമിര ശസ്ത്രക്രിയകള്‍, മുഴുവന്‍ പല്ലുകളും മാറ്റിവയ്ക്കുക എന്നീ തുടര്‍ച്ചകളും സൗജന്യമായി അമൃത ആശുപത്രിയില്‍ ചെയ്തു കൊടുക്കുന്നതാണ്. ഞായറാഴ്ച നടക്കുന്ന മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം തോമസ് ചാഴികടന്‍ എംപി നിര്‍വഹിക്കും. കിസ്‌കോ ബാങ്ക പ്രസിഡന്റ് എം എസ് ശശിധരന്‍ നായര്‍ അധ്യക്ഷനായിരിക്കും.  ബിനു  പുളിക്കകണ്ടം, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, തുടങ്ങിയവര്‍ പ്രസംഗിക്കും.  വാര്‍ത്ത സമ്മേളനത്തില്‍ കിഴതടിയൂര്‍   സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി പ്രസിഡന്റ് എം എസ് ശശിധരന്‍, അംഗങ്ങളായ k.അജി, ക്ലീറ്റസ് ഇഞ്ചിപറമ്പില്‍, കെ ആര്‍ ബാബു, സണ്ണി പുരയിടം എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments