കിടങ്ങൂര്‍ സൗത്ത് പതിനൊന്നാം വാര്‍ഡിലെ നെടുങ്ങോടി കട്ടിയാങ്കല്‍പ്പടി റോഡിലെ അപകടകരമായ മൂന്ന് വളവുകളില്‍ ബിജെപി വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണാടികള്‍ സ്ഥാപിച്ചു. ഭാരതീയ വിദ്യാമന്ദിരം സ്‌ക്കൂള്‍, സ്‌നേഹഭവന്‍ സെമിനാരി, പല്ലോന്നില്‍പ്പടി എന്നിവിടങ്ങളിലെ വളവുകളിലാണ് എ തിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ദൃശ്യമാകുന്ന വിധത്തില്‍ കണ്ണാടികള്‍ സ്ഥാപിച്ചത്. അതോടൊപ്പം റോഡിലെ വിവിധയിടങ്ങളില്‍ രൂപപ്പെട്ട കുഴികള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടക്കുകയും ചെയ്തു. സ്‌ക്കൂള്‍ ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലെ ശ്രമദാന പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരും പങ്കാളികളായി. ബിജെപി ജില്ലാ കമ്മറ്റിയംഗങ്ങളായ കെ കെ റജിമോന്‍, കെ ആര്‍ സുകുമാരന്‍ നായര്‍, പതിനൊന്നാം വാര്‍ഡ് മെമ്പര്‍ പി.റ്റി സനില്‍കുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് മഹേഷ്‌കുമാര്‍, കെ കെ പ്രകാശ്, ശിവശങ്കരന്‍ നായര്‍, സിന്‍സണ്‍ ബേബി, ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments