Breaking...

9/recent/ticker-posts

Header Ads Widget

മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക മഹോത്സവം



പാലക്കാട്ടുമല മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ദേവീഭാഗവത പാരായണം, ഫ്രീഡം ഓണ്‍ വീല്‍സ് ഷോ, നൃത്തസന്ധ്യ, തോറ്റംപാട്ട് തുടങ്ങിയ പരിപാടികള്‍ നടന്നു. കലംകരിയ്ക്കല്‍ വഴിപാടിന് നിരവധി ഭക്തരെത്തി. കാര്‍ത്തിക ഉത്സവനാളില്‍ നടന്ന താലപ്പൊലി ഘോഷയാത്ര വെള്ളക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. കൊട്ടക്കാവടി, ദേവ നൃത്തം , ഗരുഡന്‍, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങളേറ്റു വാങ്ങിയാണ് ഘോഷയാത്ര ക്ഷേത്രത്തിലെത്തിയത്. അന്നദാനം, ഭജന, നൃത്തനാടകം എന്നിവയും നടന്നു.




Post a Comment

0 Comments