Breaking...

9/recent/ticker-posts

Header Ads Widget

രാത്രി നടത്തം സംഘടിപ്പിച്ചു.



സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി കിടങ്ങൂര്‍ പഞ്ചായത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. കിടങ്ങൂര്‍ ബസ് ബേ മുതല്‍ അമ്പലം ജംഗ്ഷന്‍വരെയായിരുന്നു നടത്തം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ തോമസ് മാളിയേക്കല്‍, വിജയന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അജ്ഞു തോമസിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ അംഗന്‍വാടികളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. അംഗന്‍വാടി വര്‍ക്കര്‍ ബിനി വി.ആര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.




Post a Comment

0 Comments