Breaking...

9/recent/ticker-posts

Header Ads Widget

വേള്‍ഡ് ക്യാന്‍സര്‍ ഡേ ദിനാചരണം സംഘടിപ്പിച്ചു.



പാലാ ജനറല്‍ ആശുപത്രിയുടെയും ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ് കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ വേള്‍ഡ് ക്യാന്‍സര്‍ ഡേ ദിനാചരണം സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് ക്യാന്‍ ഫാസ്റ്റ് കാന്‍സര്‍ അവയര്‍നെസ് പ്രോഗ്രാമും നടന്നു.  ആശുപത്രി അങ്കണത്തിലാണ് കാന്‍സര്‍ ദിനചാരണം സംഘടിപ്പിച്ചത്. ക്യാന്‍ ഫാസ്റ്റ് എന്ന പേരില്‍ സംഘടിപ്പിച്ച പ്രോഗ്രാമില്‍ വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മൊബ്, ക്യാന്‍സര്‍ രോഗികളുമായുള്ള സംവാദം, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചു. പാലാ ഗവണ്മെന്റ് ഹോസ്പിറ്റല്‍ ഓങ്കോളജി ഡിപ്പാര്‍ട്‌മെന്റ് മേധാവി ഡോക്ടര്‍ ശബരിനാഥ് പി.എസ്, ഡോക്ടര്‍ അരുണ്‍, ഡിപ്പാര്‍ട്‌മെന്റ് നഴ്‌സുമാര്‍, സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥിനി ഫാത്തിമ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments