കെ.എം.മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ പരിസരങ്ങളും മുറ്റങ്ങള്‍ മുഴുവനും പേവിംഗ് ടൈലുകള്‍ പാകി നഗരസഭ മനോഹരമാക്കി. മഴയത്ത് ചെളിയും വേനലില്‍ പൊടിശല്യവുമായി കിടന്ന വിസ്തൃതമായ ആശുപത്രി പരിസരങ്ങള്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ വിരിച്ചതോടെ കുണ്ടും കുഴിയും മെറ്റല്‍ ചീളുകളും ഒഴിവായി. പൊടിശല്യം പാടേ ഇല്ലാതായത് രോഗികള്‍ക്കും എത്തിച്ചേരുന്ന വാഹനങ്ങള്‍ക്കും സൗകര്യപ്രദമാകും. ആശുപത്രി അധികൃതരുടേയും രോഗികളുടേയും നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ആന്റോ പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലുള്ള നഗരസഭാ കൗണ്‍സില്‍ തുക കണ്ടെത്തി പദ്ധതി നടപ്പാക്കിയത്. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകള്‍ വഴിയാണ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. ഓഫീസ്, മോര്‍ച്ചറി, മെഡിക്കല്‍ സ്റ്റോര്‍, എക്‌സറേ ഭാഗങ്ങളും ടൈലുകള്‍ പാകി നവീകരിച്ചു കഴിഞ്ഞു.
0 Comments