Breaking...

9/recent/ticker-posts

Header Ads Widget

റബ്ബര്‍ വില സ്ഥിരതാ പദ്ധതി ശക്തിപ്പെടുത്തണം - ഡാന്റീസ് കൂനാനിക്കല്‍



റബ്ബര്‍ വില സ്ഥിരതാ പദ്ധതി ശക്തിപ്പെടുത്തി ഒരു കിലോ റബ്ബറിന് 250 രൂപയെങ്കിലും കര്‍ഷകന് ലഭിയ്ക്കുന്ന സാഹചര്യമുണ്ടാവണമെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ അനിവാര്യമാണന്നും കര്‍ഷക യൂണിയന്‍ (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ഡാന്റീസ് കൂനാനിക്കല്‍ ആവശ്യപ്പെട്ടു. റബ്ബര്‍ സംഭരണത്തിനായി സംസ്ഥാന ബഡ്ജറ്റില്‍ 600 കോടി രൂപ അനുവദിച്ചത് സ്വാഗതാര്‍ഹമാണന്നും റബ്ബറിന്റെ സംഭരണവില വര്‍ദ്ധിപ്പിക്കാത്തത് നിരാശാജനകമാണന്നും  കര്‍ഷക ക്ഷേമ പദ്ധതികളുടെ കുറ്റമറ്റ നിര്‍വ്വഹണം ഉറപ്പു വരുത്തണമെന്നും ഡാന്റീസ് കൂനാനിക്കല്‍ ആവശ്യപ്പെട്ടു. കര്‍ഷക സംഘടനകളുടെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തു തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന സമ്മേളനത്തില്‍ ജയ്‌മോന്‍ പുത്തന്‍ പുരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.




Post a Comment

0 Comments