പാലായിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നഗരസഭാ ട്രാഫിക് ക്രമീകരണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ ആരംഭിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയുടെ അധ്യക്ഷതയില്‍ കൗണ്‍സിലര്‍ അഡ്വ ബിനു പുളിക്കകണ്ടം, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍, പി.ഡബ്ല്യു.ഡി എന്‍ജിനീയര്‍, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത ട്രാഫിക് ക്രമീകരണ സമിതി യോഗത്തിന്റെ നിര്‍ദ്ദേശങ്ങളാണ് നടപ്പാക്കുന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, കൗണ്‍സിലര്‍മാരായ അഡ്വക്കേറ്റ് ബിനു പുളിക്കണ്ടം, ഷീബ ജിയോ എന്നിവര്‍ പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. റിവര്‍ വ്യൂ റോഡില്‍ കൂടെക്കൂടെ ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തിരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
0 Comments