Breaking...

9/recent/ticker-posts

Header Ads Widget

ക്ഷേത്രങ്ങളിലേയ്ക്ക് പാല്‍കാവടി ഘോഷയാത്ര



കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവം ഭക്തിനിര്‍ഭരമായി. ആഘോഷങ്ങളോടനുബന്ധിച്ച് തമിഴ് വിശ്വകര്‍മ്മ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാവടി ഘോഷയാത നടന്നു. രാവിലെ നടന്ന പാല്‍ക്കാവടി ഘോഷയാതയില്‍  സുബ്രഹ്‌മണ്യ കീര്‍ത്തനങ്ങളുമായി നിരവധി ഭക്തര്‍ പങ്കെടുത്തു. ശ്രീവീരഭദ്രന്‍ മീനാക്ഷി കോവിലില്‍ നിന്നും രാവിലെ 9 മണിയോടെയാണ് പാല്‍ക്കാവടി ഘോഷയാത്ര ആരംഭിച്ചത് . കാവടി ഘോഷയാത്ര സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെത്തിയ ശേഷം പാനകവിതരണം  നടന്നു. വൈകിട്ട് ശ്രീകാളിയമ്മന്‍ കോവിലില്‍ നിന്നും ഭസ്മക്കാവടി ഘോഷയാത്രയും നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പരമ്പരാഗത രീതിയില്‍ ആചാരാനുഷ്ഠാനങ്ങളോടെ പാല്‍ക്കാവടി, ഭസ്മക്കാ വടി ഘോഷയാത്രകള്‍ നടന്നത്. കിടങ്ങൂര്‍ സൗത്ത് ഉത്തമേശ്വരം ശിവക്ഷേത്രത്തില്‍ നിന്നും ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലേയ്ക്ക് പാല്‍കാവടി ഘോഷയാത്ര നടന്നു. തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ചു നടന്ന കാവടി ഘോഷയാത്രയില്‍ വ്രത വിശുദ്ധിയോടെ കാവടികളമായി നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു. കിടങ്ങൂര്‍ സൗത്ത് ഉത്തമേശ്വരം ശിവക്ഷേത്രത്തില്‍ നിന്നും ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലേയ്ക്ക് പാല്‍കാവടി ഘോഷയാത്ര നടന്നു. തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ചു നടന്ന കാവടി ഘോഷയാത്രയില്‍ വ്രത വിശുദ്ധിയോടെ കാവടികളമായി നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments