സമൂഹത്തില്‍ ഉന്നതപദവികളില്‍ നിന്നും പിന്‍തളളപ്പെട്ടപ്പോയ പണ്ഡിതര്‍ അവാന്തര വിഭാഗങ്ങളെ വിദ്യാഭ്യാസ ഉദ്യോസ്ഥ രംഗങ്ങളില്‍ ഉയരത്തിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്. അഖില കേരള പണ്ഡിതര്‍ മഹാജനസഭ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോഎന്‍.ജയരാജ്. പ്രസിഡന്റ് സി.ജി ശശിചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഷീജുകുമാര്‍ എരുമേലി, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, അഡ്വ.പയ്യന്നൂര്‍ ഷാജി , എം.സി.രഘു, ഷിബു ശ്രീധര്‍, സാവിത്രി ശിവശങ്കരന്‍, കെ.വി ബിജു, വികെ സുരേഷ്, കെ എന്‍ സുനില്‍ കുമാര്‍, കെ എസ് രാജന്‍, പിസി ജതീഷ്‌കുമാര്‍, സി വിജയമ്മ, എ അജിമോന്‍, ടി കെ ശിവദാസ്, പ്രമോദ് സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments