കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് പുറത്താക്കിയ പ്രതികള്‍ ഉള്‍പ്പെടെ നാലുപേര്‍ എം.ഡി.എം.എ യുമായി അറസ്റ്റില്‍. കോട്ടയം ആര്‍പ്പൂക്കര സ്വദേശി സൂര്യദത്ത്, സഹോദരനായ വിഷ്ണുദത്ത്, കോട്ടയം കൈപ്പുഴ സ്വദേശി ഷൈന്‍ ഷാജി, കോട്ടയം കുമാരനെല്ലൂര്‍ സ്വദേശി കാര്‍ത്തികേയന്‍ എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മണിമലയിലുള്ള ഒരു ലോഡ്ജില്‍ നിന്നും യുവാക്കളെ എം.ഡി.എം.എ യുമായി പിടികൂടുന്നത്. മുറിയില്‍ നിന്നും പാന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി. എം.എയാണ് പോലീസ് പിടികൂടിയത് . വിഷ്ണുദത്ത്, സൂര്യദത്ത് എന്നിവരെ കാപ്പാ നിയമ പ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കിയിട്ടുള്ളവരാണ്. ഇവര്‍ക്കെതിരെ കാപ്പാ നിയമലംഘനത്തിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവര്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണവലയത്തില്‍ ആയിരുന്നു. സൂര്യദത്ത്, വിഷ്ണുദത്ത് എന്നിവര്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. എരുമേലി സ്റ്റേഷന്‍ എസ്.എച്ച്.ഓ അനില്‍കുമാര്‍ വി.വി, മണിമല സ്റ്റേഷന്‍ എസ്.ഐ അനില്‍കുമാര്‍, വിജയകുമാര്‍, സുഭാഷ്.ഡി, സി.പി.ഓ മാരായ ജിമ്മി, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
0 Comments