Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാള്‍കൂടി അറസ്റ്റിൽ.



 കിടങ്ങൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പാലാ, ചേർപ്പുങ്കൽ ,കാരിക്കൽ വീട്ടിൽ അതുൽ.എസ്  (25) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 11:00 മണിയോടുകൂടി  ചേർപ്പുങ്കൽ KTDC ബിയർ പാർലറിന് സമീപം വച്ച്  പുലിയന്നൂർ സ്വദേശിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിന് മാർഗ്ഗ തടസ്സം സൃഷ്ടിക്കത്തക്ക രീതിയിൽ പ്രതികൾ നിൽക്കുകയും, യുവാക്കൾ വണ്ടിയുടെ ഫോൺ അടിച്ചു വഴിയിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പ്രതികൾ യുവാവിനെയും സുഹൃത്തിനെയും കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന്  കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള  അന്വേഷണസംഘം പ്രതികളിലൊരാളായ കടപ്ലാമറ്റം ഇല്ലത്തു വീട്ടിൽ സ്റ്റെഫിൻ ഷാജിയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അതുലിന് കിടങ്ങൂർ സ്റ്റേഷനിൽ NDPS കേസ് നിലവിലുണ്ട്. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.ആർ ബിജു, എസ്.ഐ കുര്യൻ മാത്യു , സി.പി.ഓ മാരായ സുധിഷ്, സുനിൽകുമാർ ,ഹരിഹരൻ , ജിതിഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.



Post a Comment

0 Comments