ബഡ്ജറ്റില്‍ റേഷന്‍ വ്യാപാരികളെ അവഗണിച്ചതിലും, ഭക്ഷ്യമന്ത്രി നിയമസഭയില്‍ പച്ചക്കള്ളം പറഞ്ഞ് റേഷന്‍ വ്യാപാരികളെ അധിക്ഷേപിച്ചതിലും പ്രതിക്ഷേധിച്ചുകൊണ്ട് ഓള് കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് കോട്ടയം താലൂക്ക് കമ്മറ്റി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി കെ.കെ. ശിശുപാലന് ഉല്‍ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ലിയാക്കത്ത് ഉസ്മാന് അദ്ധ്യക്ഷത വഹിച്ചു. ജിമ്മി തോമസ്, രാജു.പി.കുര്യന്, ദിലീപ് കുമാര്‍, മോഹനകുറുപ്പ്, ബോബന്. T. കുര്യന്, ബാബു പാമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments