അകലക്കുന്നത്ത് റോഡരികിലെ മാലിന്യ കൂമ്പാരം നീക്കം ചെയ്ത് പൂന്തോട്ടമൊരുക്കി. അകലക്കുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റം മഠം കവലയിലെ എം സി എഫിനോട് ചേര്‍ന്നുളള മാലിന്യക്കൂമ്പാരം നീക്കിയാണ് ചെടികള്‍ നട്ടുപിടിപ്പിച്ചത്. വലിച്ചെറിയല്‍ വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായാണ് പഞ്ചായത്ത് മെമ്പര്‍ മാത്തുക്കുട്ടി ഞായര്‍കുളത്തിന്റെ നേതൃത്വത്തില്‍ വേറിട്ട ബോധവത്കരണ പരിപാടി നടത്തിയത്. പഞ്ചായത്തിലെ ഹരിതകര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്ളവര്‍ ഹൈസ്‌ക്കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ് വിദ്യാര്‍ത്ഥികള്‍, മുണ്ടന്‍കുന്ന് പ്രാഥമിക ആരോഗ്യകേന്ദ്രം, പഞ്ചായത്ത് ജീവനക്കാര്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മഠം കവലയിലെ നൂറ് കണക്കിന് ചാക്ക് മാലിന്യക്കൂമ്പാരം നീക്കി പൂമ്പോട്ടമൊരുക്കിയത്. പരിപാടിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ മാത്തുക്കുട്ടി ഞായര്‍കുളം നിര്‍വ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോണി റ്റി എ, അസിസ്റ്റന്റ് സെക്രട്ടറി ജോസഫ് മാര്‍ട്ടിന്‍, ആര്‍ ജി എസ് എ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ആശീഷ് എം എസ്, ശുചിത്വമിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഹരികുമാര്‍ മറ്റക്കര, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ, സിസ്റ്റര്‍ കൃപ, സിസ്റ്റര്‍ ലിന്‍സി, ആനിയമ്മ കെ എം തുടങ്ങിയവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍പെക്ടര്‍ ജോണ്‍സണ്‍, മഞ്ചു എം എസ്, വി ഇ ഒ അമലാ മാത്യു, ജലജീവന്‍ കോര്‍ഡിനേറ്റര്‍ ജോബി, പഞ്ചായത്ത് എ ഡി എസ് സെക്രട്ടറി സുലോചന ഷാജി, അജിത്ത് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. പൂന്തോട്ടത്തിന്റെ മേല്‍നോട്ടം കാഞ്ഞിരമറ്റം ലിറ്റില്‍ഫ്ളവര്‍ സ്‌ക്കൂളിലെ സ്‌ക്കൗട്ട് ആന്റ് ഗൈഡ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കും. പഞ്ചായത്തിലെ എല്ലാ മിനി എം സി എഫുകള്‍ക്കു ചുറ്റും പൂന്തോട്ടമൊരുക്കുമെന്നും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികാരികള്‍ അറിയിച്ചു.
0 Comments