ദേശീയ തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടി കുറച്ചത് ഇന്ത്യയിലെ പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളോടുള്ള അവഗണനയാണെന്ന് യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 21.66% വിഹിതം വെട്ടിക്കുറച്ചിരിക്കുന്നതുമൂലം തൊഴില്‍ ദിനങ്ങള്‍ വീണ്ടും കുറയുന്നതിനും തൊഴിലാളികളുടെ വേതനം വൈകുന്നതിനും കാരണമാകുമെന്നും സജി പറഞ്ഞു. പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് സാധാരണക്കാരായ തൊഴിലാളികളെ മറന്ന് കോര്‍പ്പറേറ്റ് പ്രീണനം മാത്രമാണ് ബഡ്ജറ്റിലൂടെ നടത്തിയിരിക്കുന്നതെന്നും സജി ആരോപിച്ചു. വെട്ടിക്കുറച്ച തൊഴിലുറപ്പ് വിഹിതം പുന:സ്ഥാപിച്ച് 200 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.
0 Comments