Breaking...

9/recent/ticker-posts

Header Ads Widget

സഫലം55 പ്ലസ്സിന്റെ നേതൃത്വത്തില്‍ പ്രഭാഷണ പരമ്പര



കാലാവസ്ഥാ വ്യതിയാനം  ഇക്കൊളജി സിസ്റ്റത്തില്‍ വരുത്തുന്ന വ്യതിയാനം ഭയാനകമാണെന്നും അത് നല്‍കുന്ന സൂചനകളെ ഗൗരവമായി കാണണമെന്നും പ്രമുഖ ഇക്കൊളജിസ്റ്റും അലിഗര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറു മായ ഡോ.പി. കെ.അബ്ദുല്‍ അസീസ് പറഞ്ഞു. സഫലം55 പ്ലസ്സിന്റെ നേതൃത്വത്തില്‍ നടന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. നഗര വല്‍കരണത്തിന്റെ ഭാഗമായി മീനച്ചിലാര്‍ ഉള്‍പ്പെടെയുള്ള നദികള്‍ ശോഷിച്ച് കൊണ്ടിരിക്കുകയാണ്. നിറയെ ശുദ്ധ ജലവുമായി ഒഴുകിയിരുന്ന കേരളത്തിലെ നദികളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ശുദ്ധമായ വായുവിനും ജലത്തിനും വേണ്ടി മുമ്പ് ഭരണ കര്‍ത്താക്കള്‍ തന്നെ നേതൃത്വം നല്‍കി രംഗത്തുണ്ടായിരുന്നു എങ്കില്‍ ഇന്നത് പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം മാത്രമായി ചുരുങ്ങുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.   പ്രസിഡന്റ് എം.എസ്.ശശിധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബിനു പുളിക്കക്കണ്ടം, വി. എം.അബ്ദുള്ള ഖാന്‍, പി.എസ്. മധുസൂദനന്‍, രവി പുലിയന്നൂര്‍, പ്രഫ. കെ.പി.ജോസഫ്, സുഷമ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments