Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂളിന്റെ പിന്‍ ഭാഗത്തെ കല്‍ക്കെട്ട് അപകടാവസ്ഥയില്‍



മാഞ്ഞൂര്‍ ഗവണ്‍മെന്റ് LP സ്‌കൂളിന്റെ പിന്‍ ഭാഗത്തെ കല്‍ക്കെട്ട് അപകടാവസ്ഥയില്‍.  സമീപ പുരയിടത്തില്‍ നിന്നും സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണ് നീക്കിയത് മതിലിടിയാന്‍ കാരണമാകുന്നതായും  സ്‌കൂളിന് ഭീഷണിയാകുന്നതായും ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്തിനും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കി. സ്വകാര്യ വ്യക്തി സ്‌കൂളിനു സമീപ സ്ഥലത്ത് JCB ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തതാണ് കല്‍ക്കെട്ടിന് ബലക്ഷയമുണ്ടാവാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. മണ്ണ് നീക്കാനാവശ്യമായ  അനുമതി തേടിയിട്ടില്ലെന്ന് പഞ്ചായത്ത് മെമ്പര്‍ ബിനോയി മാനുവല്‍ പറഞ്ഞു. നിയമവിരുദ്ധമായി ചെയ്യുന്ന നടപടിക്കെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും അടക്കം നിവേദനം നല്‍കിയതായും അദ്ദേഹം പറഞ്ഞു സ്‌കൂള്‍ കുട്ടികള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാനും കല്‍കെട്ട് പുനര്‍ നിര്‍മ്മിക്കാനും നടപടി വേണമെന്ന് ആവശ്യമുയരുന്നു.




Post a Comment

0 Comments