കുറുപ്പുന്തറ സെന്റ് സേവ്യേഴ്‌സ് വി.എച്ച്.എസ്.എസ് സ്‌കൂളില്‍ നവീകരിച്ച ഹൈസ്‌കൂള്‍ സയന്‍സ് ലാബിന്റെയും ടോയ്ലറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം നടന്നു. ഒരു വര്‍ഷമായി സ്‌കൂളില്‍ നടന്നു വന്ന സ്‌കൂള്‍തല ക്വിസ് പ്രോഗ്രാമിന്റെ സമാപനവും സമ്മാനദാനവും നടന്നു. 10 ടീമുകള്‍ പങ്കെടുത്ത ഫൈനല്‍ റൗണ്ടില്‍ ഒന്നാം സമ്മാനാര്‍ഹരായവര്‍ക്ക് 3000 രൂപ ക്യാഷ് അവാര്‍ഡും മെമെന്റോയും, രണ്ടാം സമ്മാനക്കാര്‍ക്ക് 2000 രൂപ ക്യാഷ് അവാര്‍ഡും മെമെന്റോയും മൂന്നാം സമ്മാന അര്‍ഹര്‍ക്ക് 1000 രൂപ ക്യാഷ് അവാര്‍ഡ് മെമെന്റോ എന്നിവയും നല്‍കി. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പാലാ രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി സെക്രട്ടറി റവ. ഫാദര്‍ ബര്‍കുമാന്‍സ് കുന്നുംപുറം സമ്മാനദാനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവറന്റ് ഫാദര്‍ അബ്രാഹം കുപ്പപുഴക്കല്‍ അധ്യക്ഷം വഹിച്ചു. തുടര്‍ന്ന് എംഎല്‍എ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം കടുത്തുരുത്തി എംഎല്‍എ അഡ്വക്കേറ്റ് മോന്‍സ് ജോസഫ് നിര്‍വഹിച്ചു. ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി നവീകരിച്ച സയന്‍സ് ലാബിന്റെ ഉദ്ഘാടനം റവ. ഫാദര്‍ ബര്‍കുമാന്‍സ് കുന്നുംപുറം നിര്‍വഹിച്ചു. ഫാദര്‍ അബ്രഹാം കുപ്പപുഴുക്കല്‍ വെഞ്ചരിപ്പ് കര്‍മ്മം നടത്തി. അസിസ്റ്റന്റ് വികാര്‍ ഫാദര്‍ മൈക്കിള്‍ ചാത്തം കുന്നേല്‍, പിടിഎ പ്രസിഡണ്ട് ജോര്‍ജ് കുട്ടി കാറുകുളം, മാഞ്ഞൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് സി എം ജോര്‍ജ്, പ്രിന്‍സിപ്പല്‍ അനൂപ് കെ സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ജിജി ജേക്കബ്, ജോസ് കുടിലില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments