ചെമ്പിളാവ് ഗവ യുപി സ്‌കൂളില്‍ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം സുനി അശോകന്‍ പിടിഎ പ്രസിഡന്റ് ബിനുമോന്‍ സികെ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളില്‍ സാമൂഹികസേവനത്തെ കുറിച്ചുള്ള പ്രായോഗിക വിജ്ഞാനംവര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ത്രിദിന സഹവാസ ക്യാമ്പും നടന്നു. ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ കൊഴുവനാല്‍ സെന്റ് മേരീസ് കാരുണ്യഭവന്‍ സന്ദര്‍ശിച്ചു. മോട്ടിവേഷണല്‍ പരിശീലകരായ നിതിന്‍ കൃഷ്ണ, ശ്രുതി കൃഷ്ണ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. ഹെഡ്മിസ്ട്രസ് ബിന്ദു കെപി, കോര്‍ഡിനേറ്റര്‍ ബിന്ദു എം.വി എന്നിവരുടെ നേതൃത്വത്തിലാണ് സോഷ്യല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
0 Comments