Breaking...

9/recent/ticker-posts

Header Ads Widget

രാമപുരത്ത് മേജര്‍ രാമസ്വാമി പരമേശ്വരന്റെ സ്മാരകം നിര്‍മ്മിക്കുന്നു



പരമവീര ചക്രം നല്‍കി രാജ്യം ആദരിച്ച മേജര്‍ രാമസ്വാമി പരമേശ്വരന്റെ സ്വന്തം നാടായ രാമപുരത്ത് , സ്മാരകം നിര്‍മ്മിക്കുന്നു. മേജര്‍ രാമസ്വാമി പരമേശ്വരന്റെ അര്‍ദ്ധകായ പ്രതിമ അടുത്ത സ്വാതന്ത്രദിനത്തിന് മുമ്പായി നിര്‍മ്മിച്ച് നാടിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞു. ഓപ്പറേഷന്‍ പവനില്‍ പോരാടി വീരമൃത്യു വരിച്ച്, ധീരതയ്ക്കുള്ള പരമവീരചക്രം നല്‍കി രാജ്യം ആദരിച്ച  രാമപുരത്തിന്റെ ധീരപുത്രനായ മേജര്‍ രാമസ്വാമി പരമേശ്വരന്റെ സ്മരണയയ്കായി രാമപുരം പ്രൈവറ്റ് ബസ്റ്റാന്‍ഡിനു സമീപം കമ്മ്യൂണിറ്റി ഹാളിനോടു ചേര്‍ന്ന് സ്മാരകം നിര്‍മ്മിക്കാന്‍ ഗ്രാമപഞ്ചായത്ത് അനുവദിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. യുവതലമുറയ്ക്ക് എന്നും അഭിമാനവും പ്രചോദനവും നല്‍കുന്ന സ്മാരകം സമയബന്ധിതമായി അടുത്ത സ്വാതന്ത്ര്യ ദിനത്തിന് മുന്‍പായി നാടിന് സമര്‍പ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സ്മാരകത്തിനായി ഏകദേശം 8 ലക്ഷം രൂപയാണ് ചിലവ്. സ്മാരകത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ മാര്‍ച്ച്  ഒന്നിന് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് തറക്കല്ലിടുന്നതോടുകൂടി ആരംഭിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് കേണല്‍ കെ എന്‍ വി ആചാരി പറഞ്ഞു. ഹോണറബിള്‍ സിവില്‍ദാര്‍ മേജര്‍ പി എം ഗോപാലകൃഷ്ണന്‍ നായര്‍,  ട്രസ്റ്റ് സെക്രട്ടറി കേണല്‍ മധുപാല്‍ ബി, കേണല്‍ കെഎന്‍ വി ആചാരി, മേജര്‍ ജോസഫ് വി എം എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments