Breaking...

9/recent/ticker-posts

Header Ads Widget

പാലാ ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാഡമിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു



പാലാ ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാഡമിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. പാലാ സെന്റ് തോമസ് കോളേജിന് എതിര്‍വശം പണികഴിപ്പിച്ച മറ്റത്തില്‍ മേരി ആര്‍ക്കേഡിന്റെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വഹിച്ചു. നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ഭദ്രദീപപ്രകാശനവും അക്കാഡമിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.  വികാരി ജനറാള്‍ റവ.ഡോ ജോസഫ് മലേപ്പറമ്പില്‍ വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചു. സമ്മേളനം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. മാണി സി കാപ്പന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ടാലന്റ് ഇന്റഗ്രേറ്റഡ് ലേണിംഗ് ആപ്പ് ഉദ്ഘാടനം കൗണ്‍സിലര്‍ ജിമ്മി ജോസഫ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ ഷോണ്‍ ജോര്‍ജ്ജ്, ജോസ്‌മെന്‍ മുണ്ടയ്ക്കല്‍, കൗണ്‍സിലര്‍മാരായ ആന്റോ ജോസ് പടിഞ്ഞാറേക്കര, ബിനു പുളിക്കക്കണ്ടം, ലീന സണ്ണി, ബിജി ജോജോ, തോമസ് പീറ്റര്‍, സതീഷ് ചൊള്ളാനി, സാവിയോ കാവുകാട്ട്, ഷീബ ജിയോ, ബൈജു കൊല്ലംപറമ്പില്‍, കൊഴുവനാല്‍ പഞ്ചായത്ത് അംഗം രമ്യ രാജേഷ്, ലാലിച്ചന്‍ ജോര്‍ജ്ജ്, സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Post a Comment

0 Comments