Breaking...

9/recent/ticker-posts

Header Ads Widget

ടാവി ശസ്ത്രക്രിയയ്ക് വിധേയയായ രോഗി ആശുപത്രി വിട്ടു



കോട്ടയം മെഡിക്കല്‍ കോളജിന്റെ ചരിത്രത്തിലാദ്യമായ ഹൃദയം തുറക്കാതെ വാല്‍വ് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ പത്തനംതിട്ട സ്വദേശിനിയും ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ വാര്‍ഡ് മുന്‍ മെമ്പറുമായ സുധാ  കുറുപ്പ് ആശുപത്രി വിട്ടു. ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗിയെയാണ് ഡിസ്ചാര്‍ജ് ചെയ്തത് അറുപത്തിയൊന്നു കാരിയായ സുധാ കുറുപ്പ് കഴിഞ്ഞ ശനിയാഴ്ചയാണ് ശസ്ത്രക്രിയയ്ക് വിധേയയായത്. വിജയകരമായി ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ മെഡിക്കല്‍ ടീമിനെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  അഭിനന്ദനമറിയിച്ചു. പ്രായാധിക്യമോ മറ്റു അവശതകളോ കാരണം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയരാകാന്‍ സാധിക്കാത്തവരിലാണ് ടാവി ചെയ്യുന്നത്. പ്രായം കൂടിയവര്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞവര്‍ എന്നിവരില്‍  ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ബുദ്ധിമുട്ടാവുമ്പോഴാണ് ടാവി ഗുണകരമാവുന്നത്. രോഗിയെ ബോധം കെടത്താതെയും വലിയ മുറിവ് ഉണ്ടാക്കാതെയുമാണ് ടാവി ചെയ്യുന്നത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, കാര്‍ഡിയോളജി വിഭാഗം  മേധാവിയും ഒന്നാം യൂണിറ്റ് തലവനുമായ ഡോ. വി.എല്‍. ജയപ്രകാശ്, ഡോ. ആശിഷ് കുമാര്‍, രണ്ടാം യൂണിറ്റ് മേധാവി ഡോ. സുരേഷ് മാധവന്‍, ഡോ. എന്‍. ജയപ്രസാദ്, ഡോ. സുധ ,ഡോ. ജിത്തു സാം രാജന്‍,ഡോ. പി.ജി അനീഷ്, കാര്‍ഡിയക് അനേസ്‌തെഷ്യ മേധാവി ഡോ. മഞ്ജുഷ പിള്ള, നഴ്‌സുമാരായ എലിസബത്ത്, ഗോപിക, ടെക്‌നീഷ്യന്മാരായ അരുണ, ജിജിന്‍, സന്ധ്യ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ടാവിക്ക് നേതൃത്വം നല്‍കിയത്. പ്രിന്‍സിപ്പല്‍ ഡോ. ശങ്കറും സന്നിഹിതനായിരുന്നു.




Post a Comment

0 Comments