റോഡില്‍ കിടന്നു കിട്ടിയ അരലക്ഷത്തിലധികം രൂപ ഉടമയ്ക്ക് നല്‍കാന്‍ പഞ്ചായത്ത് മെമ്പര്‍ക്ക് കൈമാറി തൊഴിലാളികള്‍ മാതൃകയായി. രാവിലെ പതിനൊന്നരയോടെ ചാമക്കാല കോളനി പടി-വിനീത റോഡില്‍ നിന്നുമാണ് തടി ലോഡിങ് തൊഴിലാളി മറ്റക്കര സ്വദേശി മുക്കാലിക്കുഴിയില്‍ കണ്ണന് 58500 രൂപ കിടന്ന് കിട്ടിയത്. ഈ വിവരം കണ്ണന്‍ സഹ തൊഴിലാളികളെ അറിയിക്കുകയും ഡ്രൈവറായ ബിനുവിന്റെ സഹായത്തോടെ പഞ്ചായത്തംഗം ബിനോയ് എമ്മാനുവലിന് കൈമാറുകയുമായിരുന്നു. പഞ്ചായത്തംഗം പണം കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. മറ്റക്കര സ്വദേശികളായ തൊഴിലാളികളായ ശ്രീകുമാര്‍, ജസ്റ്റസ്, അഖില്‍, അരുണ്‍, മജീഷ്, രാജേഷ്, പ്രശാന്ത് എന്നിവടങ്ങുന്ന സംഘമാണ് മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ പ്രശംസ നേടിയത്.
0 Comments