Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂരില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി



പാലാ പുലിയന്നൂരില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍. മരിയന്‍ ജംഗ്ഷനു സമീപം ബുധനാഴ്ച പുലര്‍ച്ചെയാണ് ലോറിയില്‍ കൊണ്ടു വന്ന മാലിന്യം തള്ളിയത്. PWD റസ്റ്റ് ഹൗസിനു സമീപം വെളിച്ചമില്ലാത്തത്  സാമൂഹ്യ വിരുദ്ധര്‍ക്ക് സഹായമാവുകയായിരുന്നു.  സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ വണ്ടി പാല പോലീസ് കസ്റ്റഡിയില്‍ എടുത്തു. CCTV ദ്യശ്യങ്ങള്‍ പരിശോധിച്ചാണ് വാഹനം തിരിച്ചറിഞ്ഞത്. ടാങ്കര്‍ ലോറി എത്തുന്നതും മാലിന്യം തള്ളി തിരികെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. വൈക്കം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് പോലീസ് പിടിച്ചെടുത്തത്. രാത്രി കാലങ്ങളില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവിളക്കുകള്‍ തെളിയാത്തത് അനുകൂല സാഹചര്യം ഒരുക്കുകയാണ്.  വഴിവിളക്കുകള്‍ ഒന്ന് പോലും തെളിയതായിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അധികാരികള്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇരുട്ടിന്റെ മറവില്‍ നടത്തുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്.




Post a Comment

0 Comments