Breaking...

9/recent/ticker-posts

Header Ads Widget

സാധാരണക്കാരെ പിണറായി സര്‍ക്കാര്‍ കൊള്ളയടിച്ചിരിക്കുന്നുവെന്ന് സജി മഞ്ഞക്കടമ്പില്‍



വൈദ്യുതിക്ക് അഞ്ച് ശതമാനവും, പെട്രോളിന് രണ്ട് ശതമാനവും, ഭൂമിയുടെ ന്യായ വില 20 ശതമാനവും  വര്‍ദ്ധിപ്പിച്ചുകൊണ്ട് സാധാരണക്കാരെ പിണറായി സര്‍ക്കാര്‍ കൊള്ളയടിച്ചിരിക്കുന്നുവെന്ന്  യു ഡി എഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ . സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റില്‍ എതിരെ പ്രതിഷേധിച്ച് യുഡിഎഫ് പല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പ്രൊഫ. സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. എ.കെ ചന്ദ്രമോഹന്‍, ജോര്‍ജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, വി.സി. പ്രിന്‍സ്, ഷോജി ഗോപി, അഡ്വ.എ.എസ് തോമസ്, സന്തോഷ് മണര്‍കാട്ട്,  ടേം നല്ലനിരപ്പേല്‍, എന്‍. സുരേഷ്, ജോഷി വട്ടക്കുന്നേല്‍, മാര്‍ട്ടിന്‍ കോലടി , പ്രേംജിത്ത് ഏര്‍ത്തയില്‍, വര്‍ക്കിച്ചന്‍ മേനാംപറമ്പില്‍ , രാഹുല്‍ പി.എന്‍, ആര്‍ ശ്രീകുമാര്‍, റ്റി . സി  പ്രിന്‍സ് മൊളേപറമ്പില്‍, രാജു കൊക്കോപ്പുഴ, വിജയ് കുമാര്‍ തിരുവോണം, ബിജോയി തെക്കേല്‍, കുഞ്ഞുമോന്‍ ഒഴുകയില്‍, അഡ്വ. ജയദീപ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments