Breaking...

9/recent/ticker-posts

Header Ads Widget

വെള്ളം കോരുന്നതിനിടയില്‍ വീട്ടമ്മ കിണറ്റില്‍ വീണു.



വെള്ളം കോരുന്നതിനിടയില്‍ വീട്ടമ്മ കിണറ്റില്‍ വീണു. മരങ്ങാട്ടുപിള്ളി പഞ്ചായത്ത്  നെല്ലത്താനത്ത് മലയില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.  നെച്ചിമേല്‍ പുറത്ത്, സിനിയാണ് വീടിന് സമീപമുള്ള കിണറ്റില്‍ വെള്ളം കോരുന്നതിനിടയില്‍ കാല്‍വഴുതി കിണറ്റില്‍ വീണത്. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് വീട്ടമ്മയെ പുറത്തെടുത്തത്. അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍. എസ്.കെ.ബിജുമോന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ വീട്ടമ്മയെ പാലാ താലൂക്ക് ഹോസ്പിറ്റലില്‍ എത്തിച്ചു. കിണറ്റില്‍ വീണെങ്കിലും സിനി കാര്യമായ പരുക്കുകള്‍ ഏല്‍ക്കാതെ രക്ഷപെടുകയായിരുന്നു.




Post a Comment

0 Comments