വേഴാങ്ങാനം സെന്റ് ജോസഫ്‌സ് എല്‍.പി. സ്‌കൂളിന്റെ 106 - മത് വാര്‍ഷികാഘോഷവും, സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സോയി ബി. മറ്റത്തിന്റെ യാത്രയയപ്പ് സമ്മേളനവും സ്‌കൂള്‍ ഹാളില്‍ നടന്നു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ജോര്‍ജ് കാവുംപുറത്ത് അധ്യക്ഷത വഹിച്ച സമ്മേളനം പാലാ രൂപതാ കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ.ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പാലാ വിദ്യാഭ്യാസ ഉപജില്ലാ അധ്യക്ഷ കെ.ബി. ശ്രീകല മുഖ്യപ്രഭാഷണം നടത്തി. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്‍ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. 33 വര്‍ഷത്തെ അധ്യാപന ജീവിതത്തിനു ശേഷം വിരമിക്കുന്ന സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സോയി ബി. മറ്റത്തിന് കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം ഉപഹാരം സമര്‍പ്പിച്ചു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനുമോള്‍ മാത്യു, ചൂണ്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പ്രകാശ് സി. വടക്കന്‍ , പി.റ്റി എ.പ്രസിഡന്റ് റിന്‍സി റോസ് മൈക്കിള്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സമ്മേളത്തിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
0 Comments