ജില്ലയില്‍ മകര മഞ്ഞും കനത്ത വെയിലും വൈറല്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുന്നു. കോവിഡിന്റെയും പകര്ച്ചപനിയുടെയും ലക്ഷണങ്ങള്‍ ഏതാണ്ട് സമാനമായതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. പനി തൊണ്ടവേദന ചുമ എന്നിവയാണ് രണ്ടുരോഗങ്ങളിലും പ്രധാന ലക്ഷണങ്ങള്‍. പനി വ്യാപകമായതോടെ പലരും സ്വയം ചികിത്സയ്ക്ക് മുതിരുന്നത് ഒഴിവാക്കണമന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കി. വൈറല്‍ പനി ബാധിതരെ ചുമയും അലട്ടുന്നുണ്ട് പലര്‍ക്കും തൊണ്ട വേദനയും ഉണ്ടാകുന്നു. കോവിഡിനെതിരെ മാത്രമല്ല വൈറല്‍ പനിയെയും തുരുത്താന്‍ മാസ്ക്ക് ഉപയോഗിക്കുന്നത് സഹായകമാകും. പനി ബാധിച്ചാല്‍ കൃത്യമായ ചികിത്സയും വിശ്രമവും ആവശ്യമാണെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു.
0 Comments