Breaking...

9/recent/ticker-posts

Header Ads Widget

പൈപ്പ് പൊട്ടിയൊഴുകി കുടിവെള്ളം പാഴാകുന്നു



പാലായില്‍ ജലവിതരണ പൈപ്പ് പൊട്ടിയൊഴുകി കുടിവെള്ളം പാഴാകുന്നു. ജനറല്‍ ആശുപതിക്കു സമീപം പൈപ്പ് പൊട്ടിയൊഴുകുന്നതോടെ റോഡും തകരുന്ന സ്ഥിതിയാണുള്ളത്. കുടിവെള്ളം റോഡിലേക്ക് ഒഴുകാന്‍ തുടങ്ങിയിട്ട് ആഴ്ചകളായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നു. ആശുപത്രിയിലേക്കുള്ള ആംബുലന്‍സുകളടക്കമുള്ള വാഹനങ്ങളും കാല്‍നടയാത്രികരും ദുരിതത്തിലാവുകയാണ്. കുടി വെള്ളം പാഴാക്കുന്നത് തടയാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.




Post a Comment

0 Comments