പാലായിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പാലാ മഹാത്മാഗാന്ധി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വെതര്‍ സ്റ്റേഷന്‍ സ്ഥാപിച്ചത് . സമഗ്ര ശിക്ഷ കേരള സ്‌കൂളില്‍ അനുവദിച്ച വെതര്‍ സ്റ്റേഷന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. സമഗ്ര ശിക്ഷ കേരളയുടെ 2022-23 പദ്ധതിയില്‍പെടുത്തി 78255 രൂപ മുടക്കിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. മഴ മാപിനി, അന്തരീക്ഷ താപനില , കാറ്റിന്റെ വേഗത , ദിശ എന്നിവ കണക്കാക്കുന്നതിനുള്ള 6 ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രാദേശികമായിട്ടുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചും, മഴ മുന്നറിയിപ്പ് നല്‍കുന്നതിനും ഇതിലൂടെ കഴിയും. സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന വെതര്‍ സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ മാണി സി കാപ്പന്‍ എം.എല്‍.എ , മുനിസിപ്പര്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ എന്നിവരും സംബന്ധിച്ചു.
0 Comments