ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തൂകയും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ആം ആദ്മി പാര്‍ട്ടിയുടെ നയങ്ങളെ തുറന്നു എതിര്‍ക്കുവാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ ഇല്ലാത്ത കുറ്റകൃതൃങ്ങള്‍ ആരോപിച്ചു ആം ആദ്മി പാര്‍ട്ടി നേതാക്കളെ,അനൃായമായി സിബിഐ തടങ്കലിലാക്കിയതിനെതിരെ ആം ആദ്മി പാര്‍ട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലായില്‍ പ്രതിഷേധ മാര്‍ച്ചും ,യോഗവും നടത്തി. ഇന്ധന വിലവര്‍ദ്ധനവിനെതിരെയും സാധാരണക്കാരുടെ അദ്ധ്വാനഫലം മുഴുവന്‍ ഊറ്റി പിഴഞ്ഞു വന്‍കിട കമ്പികള്‍ക്കു നല്‍കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ക്കുതിരെയും ആം ആദ്മി പാര്‍ട്ടി പ്രതിഷേധിച്ചു.ബെന്നി സെബാസ്റ്റൃന്‍ ഉല്‍ഘാടനം ചെയ്തു.ജോയി കളരിക്കല്‍ ,ജയേഷ് ജോര്‍ജ് ,റോയി വെള്ളരിങ്ങാട്ടു ,അദ്ധ്വ.റോണി നെടുംമ്പിള്ളില്‍ ,ബിനു മാതൃസ്,എന്നിവര്‍ പ്രസംഗിച്ചു.
0 Comments